വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി പ്രമുഖർ; എം.എ.യൂസഫലിയും രവി പിള്ളയും കല്യാണ രാമനും 5 കോടി നൽകും, അദാനി മുതൽ നടൻ വിക്രം വരെ സംഭാവനയുമായി രംഗത്ത്

New Update
wayanad disaster

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി പ്രമുഖർ. ഇന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമന്‍ എന്നിവര്‍ 5 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

Advertisment

വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കി. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ച 5 കോടിയും തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം കൈമാറി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചു. 

 

Advertisment