"ഇന്ന് സ്കൂൾ ലീവായിരുന്നു. മേപ്പാടിയിൽ കുറേ പേരെ കാണാതായി. ടിവിയിൽ ആളുകൾ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ ?", നെഞ്ചു പിടച്ച് രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്

New Update
B

കണ്ണൂർ: വയനാട് ദുരന്ത പശ്ചാത്തലത്തിൽ തളിപ്പറമ്പ് മുയ്യം സ്കൂളിലെ 2-ാം ക്ലാസ് വിദ്യാർത്ഥിനി അദിതിയുടെ ഡയറിക്കുറിപ്പ് വൈറലാകുന്നു.

Advertisment

 'ഇന്ന് സ്കൂൾ ലീവായിരുന്നു. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ആ നാട് മുഴുവൻ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകൾ മരിച്ചു. കുറേ പേരെ കാണാതായി. കുറേ വീടുകൾ പൊട്ടിപ്പോയി. ടിവിയിൽ ആളുകൾ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?' അദിതി കുറിച്ചു.

കരുതലിന്റെ തലമുറ ഇനിയും കേരളത്തില്‍ ഉണ്ട്, എന്നും എക്കാലവും. ഇഷ്ടം, സ്‌നേഹം. എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഡയറിക്കുറിപ്പില്‍ ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലെന്നോണം ഒരു കൊച്ചു ചിത്രവും അദിതി വരച്ചിട്ടുണ്ട്.

Advertisment