'വയനാട് ദുരന്ത മേഖലയിൽ ആറ് സോണുകളായി തിരിച്ച് നാളെയും രക്ഷാദൗത്യം തുടരും'; 1300ൽ അധികം സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തിൽ ചേരുമെന്നും മന്ത്രി കെ രാജൻ

New Update
Y

കല്പറ്റ: വയനാട്ടിലെ അട്ടമല, മുണ്ടകൈ, പുഞ്ചിരി മറ്റം, വില്ലേജ് റോഡ്, സ്കൂ‌ൾ ഏരിയ, ഡൗൺ സ്ട്രീം എന്നീ ആറ് സോണുകളായി തിരിച്ച് മുണ്ടകൈയിൽ നാളെ രക്ഷാദൗത്യം നടക്കുമെന്ന് മന്ത്രി കെ രാജൻ.

Advertisment

ചാലിയാർ പുഴയിൽ നാളെ മൂന്ന് കേന്ദ്രത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാദൗത്യം നാളെയും തുടരും.

1300ൽ അധികം സേനാവിഭാഗങ്ങൾ ചേർന്നുള്ള രക്ഷാദൗത്യമാണ് വയനാട്ടിൽ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

Advertisment