/sathyam/media/media_files/9epwUCG1sV7DjkQGTzlH.jpg)
ക​ല്‍​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, പു​ഞ്ചി​രി​മ​ട്ടം മേ​ഖ​ല​യി​ല്‍ മ​ണ്ണി​ന​ടി​യി​ൽ ആ​രെ​ങ്കി​ലും ജീ​വ​നോ​ടെ​യു​ണ്ടോ എ​ന്ന​റി​യാ​ൻ സ്ഥ​ലം കു​ഴി​ച്ച് പ​രി​ശോ​ധ ആ​രം​ഭി​ച്ചു. മു​ണ്ട​ക്കൈ​യി​ല്‍ റ​ഡാ​റി​ൽ നി​ന്നും സി​ഗ്ന​ല്‍ ല​ഭി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.
മ​ണ്ണി​ന​ടി​യി​ൽ ആ​ർ​ക്കെ​ങ്കി​ലും ജീ​വ​നു​ണ്ടെ​ങ്കി​ൽ ശ്വാ​സം, അ​ന​ക്കം തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ റ​ഡാ​റി​ല്‍ വ്യ​ക്ത​മാ​കും. ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും സ്ഥ​ല​ത്തു​ണ്ട്. സി​ഗ്ന​ല്‍ ല​ഭി​ച്ച സ്ഥ​ല​ത്ത് കെ​ട്ടി​ടം പ​കു​തി ത​ക​ര്‍​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. റ​ഡാ​റി​ല്‍ സി​ഗ്ന​ൽ ല​ഭി​ച്ച​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ആ​രെ​ങ്കി​ലും ജീ​വ​നോ​ടെ ഉ​ണ്ടോ​യെ​ന്ന് അ​റി​യാ​നാ​ണ് പ​രി​ശോ​ധ​ന.
സ്ഥ​ല​ത്ത് ഇ​പ്പോ​ൾ തെ​ര്‍​മ​ല്‍ ഇ​മേ​ജ് റ​ഡാ​ര്‍ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. പു​ഞ്ചി​രി​മ​ട്ട​ത്തെ റ​ഡാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് മു​ണ്ട​ക്കൈ​യി​ലെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.