വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു ; കെ സി വേണുഗോപാല്‍ എംപി

രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തന്നെ ദോഷമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

New Update
kc venugopal Untitledkol

ഡല്‍ഹി : വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ എംപി. പ്രത്യേക പാക്കേജും അനുവദിക്കണം. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇതില്‍ രാഷ്ട്രീയം കലര്‍ത്താതെ യോജിച്ച് നില്‍ക്കണം. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തന്നെ ദോഷമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Advertisment

അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് വിവാദം ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. സെബി ചെയര്‍പേഴ്‌സണ് എതിരെ ആരോപണം ഉയര്‍ന്നിട്ടും അവര്‍ എങ്ങനെ കസേരയില്‍ തുടരുന്നുവെന്നും കെ സി ചോദിച്ചു. സുപ്രീംകോടതിയില്‍ പോലും കാര്യങ്ങള്‍ മറച്ചുവച്ചു. നടപടിയെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

വിഷയം തിരിച്ചുവിടാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇഡി അന്വേഷണത്തിനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം മിണ്ടുന്നില്ല. രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Advertisment