തിരിച്ചടവ് മുടങ്ങിയതിന് വയനാട് ദുരിതബാധിതര്‍ക്ക് നോട്ടീസയച്ച് കെ.എസ്.എഫ്.ഇ

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരായി പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന കുടുംബങ്ങളോട് വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് കെ.എസ്.എഫ്.ഇ. രണ്ട് കുടുംബങ്ങള്‍ക്കാണ് അടിയന്തിരമായി പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്.

New Update
Landslide

കല്‍പ്പറ്റ: വായ്പ തവണകള്‍ തിരിച്ചടക്കാന്‍ വയനാട് ദുരിതബാധിതര്‍ക്ക് നോട്ടീസയച്ച് കെ.എസ്.എഫ്.ഇ.

Advertisment

മുടങ്ങിയ തവണകള്‍ അടിയന്തിരമായി തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ദുരിതബാധിതരായ രണ്ട് കുടുംബങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ. മേപ്പാടി ശാഖയില്‍ നിന്ന് നോട്ടീസയച്ചിരിക്കുന്നത്.


നിലവില്‍ താത്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. നിത്യച്ചിലവിന് പോലും പണമില്ലാതെ കഴിയുന്ന കുടുംബങ്ങള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.


മുമ്പ് ദുരിതബാധിതരോട് തിരിച്ചടവ് ആവശ്യപ്പെട്ട സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരേ പ്രതിഷേധമുയരുകയും ഇത്തരം സ്ഥാപനങ്ങള്‍ ദുരിതബാധിതരില്‍ നിന്ന് തിരിച്ചടവ് ആവശ്യപ്പെടുന്നത് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.


Advertisment