Advertisment

'നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവര്‍ ആ കണ്ണിലൂടെയെ കാണൂ, കല്ല് കെട്ടിയാ ചാടുന്നത്, ഇല്ലെങ്കില്‍ നീന്തിക്കയറാന്‍ തോന്നിയാലോ ' ! പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് വീഡിയോ പങ്കുവച്ച് യുവാവ്, പിന്നാലെ പുഴയില്‍ ചാടി ജീവനൊടുക്കി

തന്നെ പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

New Update
rathin anjukunn

കല്‍പറ്റ: തന്നെ പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്.  കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. 

Advertisment

പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യുവാവ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെയാണ് പുഴയില്‍ ചാടിയത്. ദേഹത്ത് കല്ല് കെട്ടിയാണ് ചാടുന്നതെന്നും, ഇല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നുമെന്നും യുവാവ് പറഞ്ഞു.

ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്‌സോ കേസ് എടുത്തുവെന്നുമാണ് രതിന്റെ ആരോപണം. നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവര്‍ ആ കണ്ണിലൂടെയെ കാണൂവെന്നും യുവാവ് പറഞ്ഞു.

അതേസമയം, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. രതിന്‍ അത് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണെന്നും പൊലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

 

Advertisment