വയനാട് മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിട്ട് മുഖ്യമന്ത്രി. നാടിൻ്റെ ഒരുമയുടെ കരുത്താണ് വയനാട് ടൗൺഷിപ്പ്. ജനങ്ങളുടെ യോജിച്ച സഹകരണത്തിലൂടെ അസാധ്യമായത് സാധ്യമായെന്ന് മുഖ്യമന്ത്രി

New Update
x

കൽപ്പറ്റ:മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഓരോ കുടുംബങ്ങൾക്കും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനൽകുന്നത്‌. 

Advertisment

രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ്‌ ഒരുക്കുക. മുകൾ നിലയിലേക്ക്‌ പടികളുമുണ്ടാകും.


ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും.


ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്‌.

നാടിൻ്റെ ഒരുമയുടെ കരുത്താണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ജനങ്ങളുടെയാകെ യോജിച്ച സഹകരണം, അതിലൂടെ അസാധ്യമായത് സാധ്യമാകുമെന്ന അനുഭവമാണ് വയനാട് ടൗൺഷിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഈ പദ്ധതി ഏറ്റെടുത്തത് ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിനിടയിലാണ്. പക്ഷേ അത് ബാധകമാകാത്ത വിധം മുന്നോട്ട് പോകാനായി എങ്ങനെ ഇതൊക്കെ സാധ്യംമായി എന്ന ചോദ്യത്തിനു ഒറ്റ ഉത്തരം മാത്രമേയുള്ളു. ‘നമ്മുടെ നാടിന്റെ മനുഷ്യത്വം’ എന്നത് മാത്രം - മുഖ്യമന്ത്രി പറഞ്ഞു.

Advertisment