വയനാട് ദുരന്തം; തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കും

200 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണ് ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. 67 മൃതദേഹങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും

New Update
wayanad deadbodyy

മേപ്പാടി: വയനാട് ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കും. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്തായിരിക്കും സംസ്കാരം. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിൽ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ ചില തടസങ്ങൾ ഉയർന്നതോടെയാണ് മാറ്റിയത്. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്.

Advertisment

200 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണ് ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. 67 മൃതദേഹങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെ സംസ്കാരം നടത്താനാണ് തീരുമാനം. ദുരന്തത്തിന്റെ ആറാം നാളായ ഇന്നും തിരച്ചിൽ തുടരുകയാണ്. ഇതുവരെ ആകെ മരണം 369 ആയി. 219 പേരുടെ മരണമാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 70 മൃതദേഹങ്ങളും 122 ശരീരഭാഗങ്ങളും ഇനി തിരിച്ചറിയാനുണ്ട്. ഇവ ജില്ലാ ഭരണകൂടത്തിന് കൈമാറി.

Advertisment