ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്ക പാത; വയനാട് ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

New Update
PINARAYI VIJAYAN NILAMBUR

കോഴിക്കോട് : വയനാട് ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാംപൊയിലിൽ നിർവഹിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ഇത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്ക പാതയുമാകും. മാത്രമല്ല, വാണിജ്യ വ്യവസായ മേഖലയില്‍ മുന്നേറ്റം സാധ്യമാകും. 

Advertisment

തുരങ്കപാത വ്യാപാര- കാര്‍ഷിക- ടൂറിസം രംഗത്തിന് വലിയ കുതിപ്പ് നല്‍കും. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത ഇവയെല്ലാം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment