/sathyam/media/media_files/2025/09/17/wayanad-dccc-2025-09-17-22-47-06.jpg)
വയനാട് : പ്രിയയങ്കാ ഗാന്ധി തന്നെ കാണാന്‍ സമ്മതിച്ചില്ല എന്ന രീതിയില്‍ നടക്കുന്നത് വ്യാജ പ്രചരണമെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചന്‍. പ്രിയങ്കാ ഗാന്ധി എത്തിയപ്പോള്‍ അവരെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. കെപിസിസി യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് പോയതാണെന്നും നാളെ മുതല്‍ പ്രിയങ്കാ ഗാന്ധിയുടേതടക്കമുള്ള പരിപാടികളിൽ പങ്കെടുക്കുമെന്നും എൻഡി അപ്പച്ചൻ പറഞ്ഞു.
മുള്ളൻകൊല്ലിയിൽ തോട്ടവും മദ്യവും വച്ചത് താനെന്നുവരെ വ്യാജ പ്രചാരം നടക്കുന്നുണ്ട്. തന്നിൽ പഴിചാരാനാണ് ശ്രമമെന്നും ചിലർ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി തന്നെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണവും നടക്കുന്നുണ്ട്. താൻ ഡിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതു മുതൽ തന്നെ ഇത്തരം പ്രചാരണങ്ങളുണ്ടായിരുന്നുവെന്നും ഒരാളെ തേജോവധം ചെയ്യാനുള്ള നാടകമാണ് നടക്കുന്നതെന്നും അപ്പച്ചൻ പറഞ്ഞു.
ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടാൽ മാറുമെന്നും, കെപിസിസി യോഗത്തിൽ തന്നെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതും താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.