കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്.

ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം.

New Update
pin

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്.

Advertisment

8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്‍റെ കുറവും 1.30 മണിക്കൂറിന്‍റെ യാത്ര ദൈർഘ്യം ലാഭിക്കാമെന്നതും പ്രത്യേകതയാണ്. 


2134 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഫണ്ട് കിഫ്ബി വഴി ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി.


ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. ഈ പദ്ധതി സാധ്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.


കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധന ലഭ്യത ഉറപ്പാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി

Advertisment