സുല്‍ത്താന്‍ ബത്തേരി: കേരളത്തിലേക്ക് അടക്കം ലഹരി കടത്തുന്ന സംഘത്തിലുള്ള വിദേശ പൗരനെ വയനാട് പൊലീസ് അറസ്റ്റ് ചെയ്തു. ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസണ്‍ ആണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്.
കഴിഞ്ഞ 24ന് മുത്തങ്ങയില്‍ നിന്ന് ഷെഫീഖ് എന്നയാളില്‍ നിന്ന് 90ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ടാന്‍സാനിയന്‍ സ്വദേശിയുടെ വിവരങ്ങള്‍ ലഭിച്ചത്.
പ്രിന്‍സ് സാംസണ്‍ ബെംഗളൂരുവില്‍ ഒരു കോളേജിലെ ബിസിഎ വിദ്യാര്‍ത്ഥിയാണെന്നും അനധികൃതമായ ബാങ്ക് അക്കൗണ്ടില്‍ ഇയാള്‍ക്ക് 80 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്നും എസ് പി തപോഷ് ബസുമതാരി പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേരളത്തിലേക്ക് ലഹരികടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആലെന്നും എസ്പി പറഞ്ഞു.