ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/2025/01/10/tlZxHwRq2sqEihovAZxb.jpg)
വയനാട്: വയനാട്ടില്‍ മന്ത്രവാദത്തിന്റെ പേരില്‍ ആദിവാസി സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പനവല്ലി സ്വദേശി വര്‍ഗ്ഗീസ് ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്.
Advertisment
പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തിരുന്നു.
മന്ത്രവാദത്തിന്റെ പേരില്‍ പീഡനം നടത്തിയെന്നാണാണ് വര്‍ഗ്ഗീസിനെതിരയുള്ള പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പുറത്തു പറയാന്‍ ഭയന്നുവെന്നും തിരുനെല്ലി പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.