വയനാട്: കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരുക്ക്. വയനാട് മേപ്പാടി കുന്നംപറ്റയിലാണ് സംഭവം. കുന്നമ്പറ്റ മില്‍ക്ക് സൊസൈറ്റിയിലെ ജീവനക്കാരിയായ റസിയ പിസിക്കാണ് പരുക്ക് പറ്റിയത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൂട്ടമായിയെത്തിയ കാട്ടുപന്നി സ്ഥാപനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.
വീഴ്ച്ചയില്‍ റസിയയുടെ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റ റസിയ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.