/sathyam/media/media_files/2025/09/13/padmaja-2025-09-13-16-12-02.jpg)
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ബാങ്കിലെ കുടിശിക തീര്‍ത്തെന്ന മാധ്യമ വാർത്തകളിൽ പ്രതികരണവുമായി എം എന്‍ വിജയന്റെ മരുമകള്‍ പത്മജ.
കട ബാധ്യത തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയിച്ചില്ലെന്നാണ് പത്മജ വ്യക്തമാക്കിയത്. മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരം മാത്രമെ ഇക്കാര്യത്തിലുള്ളൂ. നേതൃത്വമോ ബാങ്കോ ഇക്കാര്യത്തില്‍ തങ്ങളെ വിവരങ്ങളൊന്നും അറിയിച്ചില്ലെന്നും പത്മജ പറഞ്ഞു.
എഗ്രിമെന്റ് കാണാതായതില്‍ പിന്നെ ഒരു കാര്യത്തിനും ഒരാളു പോലും ബന്ധപ്പെട്ടിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.
'എത്ര പണം അടച്ചു. ഇനി എത്ര രൂപ തിരികെ നല്‍കാനുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. എത്ര രൂപ തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ട് എന്നതില്‍ ബാങ്കിന്റെ പ്രതിനിധി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. അതിനപ്പുറമുള്ള കാര്യങ്ങള്‍ നമുക്ക് അറിയില്ല. ' പത്മജ പറഞ്ഞു.