New Update
/sathyam/media/media_files/2025/01/16/PGqhwl8GGFT2s5cPyOfu.jpg)
വയനാട്: ജില്ലയിലെ കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. കുട്ടമുണ്ടയിലും ഒരു കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.
Advertisment
ഒരു ആണ്‍കടുവയും ഒരു പെണ്‍കടുവയുമാണ് കുറിച്യാട് ചത്തത്. കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്.
ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനം മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി.
നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിന്റെ ഭാഗമായി കടുവകളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.