/sathyam/media/media_files/2025/09/28/poojacpm-2025-09-28-18-14-52.jpg)
ഇടുക്കി : സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാൻ മാതാ അമൃതാനന്ദമയിയെ ആലിംഗനം ചെയ്ത വിവാദത്തിൽ പെട്ട് നിൽക്കുന്നതിനിടെ പാർട്ടിയംഗത്തിന്റെ ആയുധപൂജയിൽ കുരുക്കിലായി സി.പി.എം.
സി.പി.എം രാജാക്കാട് ഏരിയാ കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി. രവിയും മകനുമാണ് തമിഴ്‌നാട്ടിലെ ക്ഷേത്ത്രിൽ ആയുധ പൂജ നടത്തി വിവാദത്തിലായത്.
ആലിംഗന വിവാദത്തിന് പിന്നാലെ ആയുധപൂജയും: ഏരിയാ കമ്മിറ്റി അംഗത്തിന്റെ ആയുധ പൂജ വിവാദത്തിൽ. പൂജിച്ചത് റിവോൾവറുകളും ഇരട്ടക്കുഴൽ തോക്കും. വിശ്വാസപ്രശ്‌നങ്ങൾക്ക് പിന്നാലെ നിയമ്രപശ്‌നത്തിലും ആശങ്ക
നേതാവിന്റെ മകന്റെ തോളിൽ ഒരു ഡബിൾ ബാരൽ തോക്ക് തൂക്കിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈറേഞ്ചിൽ നിരവധി തവണ വിവാദങ്ങളിൽ പെട്ടിട്ടുള്ള നേതാവാണ് പി. രവി.
രാജകുമാരി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രവി, നിരവധി തവണ പഞ്ചായത്തിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.എം നേതാവ് മുൻപും പല തവണ ഈ ക്ഷേത്രത്തിൽ എത്തി സമാനമായ പൂജകൾ നടത്താറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പൂജിച്ച തോക്കുകൾക്ക് ലൈസൻസ് ഉള്ളവായാണോയെന്നും ഇത് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നും ചോദ്യമുയരുന്നുണ്ട്. സി.പി.എം നേതാക്കളുടെ ആയുധ പൂജ സംസ്ഥാനത്താകെ ചർച്ചയായിക്കഴിഞ്ഞു.
മുമ്പും വിശ്വാസപ്രശ്‌നങ്ങളിൽ കുരുങ്ങിയ സി.പി.എം നേതാക്കളെ പാർട്ടിക്ക് ന്യായീകരി€