/sathyam/media/media_files/2025/12/29/corp-insu-2025-12-29-18-35-36.jpg)
കോട്ടയം: കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. അപേക്ഷിക്കാന്‍ കര്‍ഷകരുടെ നെട്ടേട്ടം. കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ പ്രക്രിയ രണ്ടു ദിവസം മുന്‍പാണ് ആരംഭിച്ചത്.
അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളിലൂടെയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. കര്‍ഷകര്‍ക്കു പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ന് അവസാനിക്കുകയും ചെയ്യും.
അപേക്ഷ സമര്‍പ്പിച്ച ശേഷം കര്‍ഷകര്‍ക്ക് ലഭിക്കുന്ന പോളിസി കോപ്പി പരിശോധിക്കുകയും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇന്‍ഷുറന്‍സ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നു അധികൃതര്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us