Advertisment

ശരീരഭാരം കൂടുന്നതിന് പിന്നിലെ കാരണങ്ങൾ അറിയാം

അത്താഴം ഏഴ് മണിക്ക് മുമ്പ് തന്നെ കഴിക്കാൻ ശ്രമിക്കുക. അത്താഴത്തിന് രണ്ട് ദോശയും സാമ്പാറും അല്ലെങ്കിൽ രണ്ട് ഇഡ്ഡ്ലി സാമ്പാറും കഴിക്കാവുന്നതാണ്. ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കുക.

New Update
yryrtt

ശരീരഭാരം കൂടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അത് കണ്ടെത്തി അതിനുള്ള പരിഹാരം കാണുകയാണ് വേണ്ടത്. കൃത്യമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ക്യത്യമായ ഡയറ്റിലൂടെയാണ് 20 കിലോ കുറച്ചത്. ഞാൻ തന്നെ കണ്ടെത്തിയ ഒരു ഡയറ്റ് പ്ലാനാണ് പിന്തുടർന്നിരുന്നത്.

Advertisment

രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളമോ അല്ലെങ്കിൽ നാരങ്ങ നീര് ചേർത്ത വെള്ളമോ കുടിക്കുക. രാവിലെ എട്ട് മണിക്ക് രണ്ട് ഓട്സ് ദോശയും കടലക്കറിയും അല്ലെങ്കിൽ രണ്ട് ചപ്പാത്തി കടലക്കറിയും കഴിക്കാം. രാവിലെ 11 മണിക്ക് വെജ് സാലഡ് തെെര് ചേർത്ത് കഴിക്കാവുന്നതാണ്. ഉച്ചയ്ക്ക് ഒരു ബൗൾ ചോറും ബാക്കി പച്ചക്കറികളും, വെെകിട്ട് നാല് മണിക്ക് കട്ടൻ കാപ്പി മധുരം ചേർക്കാതെ കുടിക്കാം.

ഒരു പിടി നട്സ് കഴിക്കാവുന്നതാണ്. അത്താഴം ഏഴ് മണിക്ക് മുമ്പ് തന്നെ കഴിക്കാൻ ശ്രമിക്കുക. അത്താഴത്തിന് രണ്ട് ദോശയും സാമ്പാറും അല്ലെങ്കിൽ രണ്ട് ഇഡ്ഡ്ലി സാമ്പാറും കഴിക്കാവുന്നതാണ്. ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കുക. നടുവേദന, വെരിക്കോസ് വെയിൻ, എപ്പോഴും ക്ഷീണം, തെെറോയ്ഡ്, ക്രമം തെറ്റിയ ആർത്തവം പോലുള്ള പ്രശ്നങ്ങൾ വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നു.

സ്ത്രീകൾ 30 വയസ് കഴിഞ്ഞാൽ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കുക. അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. ഏതെങ്കിലും വർക്കൗട്ട് ചെയ്യാൻ സമയം കണ്ടെത്തുക. പറ്റുമെങ്കിൽ ദിവസവും അരമണിക്കൂർ നടക്കാനെങ്കിലും സമയം മാറ്റിവയ്ക്കുക. വെയ്റ്റ് ട്രെനിംഗ്, ഡാൻസ് എന്നിവ ചെയ്യാവുന്നതാണ്.

weight lost-with-a-simple-diet
Advertisment