അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്നു തീരുമാനിക്കും. എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യു  ജി. സുകുമാരന്‍ നായര്‍. ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം.! സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞു പെരുപ്പിക്കുന്നതാണ്

New Update
g sukumaran nair nss

കോട്ടയം: അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യു  എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസുമായുള്ള ഐക്യത്തിന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലില്‍ അംഗീകാരം നല്‍കിയെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി. സുകുമാരന്‍ നായരുടെയും പ്രതികരണം.

Advertisment

ചര്‍ച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത് തുഷാര്‍ വെള്ളാപ്പള്ളിയേ ആണെന്നാണ് അറിയുന്നത്. അദ്ദേഹത്തെ എന്‍.ഡി.എ കണ്‍വീനറായി കാണുന്നില്ല. വെള്ളാപ്പള്ളിയുടെ മകനായാണ് കാണുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.  എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്കു കോട്ടംവരാത്ത രീതിയില്‍ എന്‍.എസ്.എസും എസ്എന്‍ഡിപിയും യോജിച്ചുപോകുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അവരുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും. ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അത് എന്‍എസ്എസിന്റെ ആധികാരികമായ യോഗത്തില്‍ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് എന്റെ ഔദ്യോഗിക ചുമതലയാണ്. അത് ചെയ്യും.

thushar vellapalli

 സംവരണവിഷയത്തില്‍ കുറച്ച് അനൈക്യം ഉണ്ടായി. അതിനുശേഷം രണ്ടുസംഘടനകളും യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ പോവുകയാണ്. ഇപ്പോള്‍ അത് ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് എന്‍എസ്എസും എസ്എന്‍ഡിപിയും അത് അംഗീകരിക്കുന്നു.

എന്‍എസ്എസും എസ്എന്‍ഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവര്‍ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മള്‍ അത് സ്വാഗതം ചെയ്യുന്നു.

തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഐക്യം തുടരും. ഐക്യത്തിനെതിരേ സംസാരിക്കുന്നവരെ പുച്ഛിച്ചു തള്ളുന്നു. വൈകീട്ടാകുമ്പോള്‍ കുറേ യോഗ്യന്മാര്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നുണ്ട്. അതിനു മറുപടിയില്ല. അതെല്ലാം പുച്ഛിച്ചു തള്ളുന്നു. വി.ഡി. സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞു പെരുപ്പിക്കുന്നതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

sukumaran-nair.1.3489155

സതീശനെ വലുതാക്കി ഉയര്‍ത്തിക്കാണിക്കേണ്ട കാര്യം എന്താണ്? കെ.പി.സി.സി പ്രസിഡന്റിനെ അല്ലേ ഉയര്‍ത്തിക്കാണിക്കേണ്ടത്. ആരാ വര്‍ഗീയതയ്ക്ക് പോകുന്നത്? ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യംപോലെ രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി വര്‍ഗീയത കാണിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. കൊടിക്കുന്നില്‍ വന്നു തിരിച്ചുപോയി എന്നതു ചാനലില്‍നിന്നു കേട്ടതാണ്. ഇങ്ങനെ നടന്നെന്ന് അദ്ദേഹം പിന്നീട് എന്നെ വിളിച്ചു പറഞ്ഞു എന്നും സുകുമാരന്‍ നയര്‍ പറഞ്ഞു.

Advertisment