കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് സർക്കാർ ആവിഷ്കരിച്ച നയങ്ങളെതുടർ നടപടികൾ ഉറപ്പുവരുത്തണം- പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്

New Update
pro life mklihljbk
കൊച്ചി: കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് സർക്കാർ ആവിഷ്കരിച്ച നയങ്ങളെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് സ്വാഗതം ചെയ്തു.വയോജന നയം  തുടർ നടപടികൾ സർക്കാർ ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് സമ്മേളനം ആവശ്യപ്പെട്ടു.
Advertisment
അത്യ സങ്കീർണമായ രോഗസാഹചര്യങ്ങളിലൂടെയാണ് വയോജനങ്ങൾ കടന്നുപോകുന്നത്. 2050 ആകുമ്പോഴേക്കും കേരളത്തിൽ വയോജന ങ്ങൾ  ഒരു കോടിയോളമാകുമെന്നാണ് വിലയിരുത്തൽ.സംസ്ഥാനത്തെ വയോജനങ്ങളിൽ  നാലിലൊന്നുപേരും കാര്യമായ വരുമാനമില്ലാത്തവരാണ്. പകുതിലേറെപ്പേരും ജീവിതാന്ത്യം വരെ ചികിത്സ തേടേണ്ട ഒന്നിലധികം അസുഖമുള്ളവരാണ്.
സംയോജിത പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനും സാന്ത്വനചികിത്സ സംവിധാനങ്ങളൊരുക്കാനും കരടുനയത്തിൽ ലക്ഷ്യ മിടുന്നു.
 ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട്  സർക്കാർ ആശുപത്രിയിൽ വാർ ടുകളിലും മറ്റുമായി കഴിയുന്ന കഴിയുന്ന വയോജനങ്ങളുടെ സുരക്ഷിത സംരക്ഷണവും പുതിയ വയോജന നയത്തിൽ സർക്കാർ പരിഗണിക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് ആവശ്യപ്പെട്ടു.സമൂഹത്തിലെ നന്മകൾ നിറഞ്ഞ വ്യക്തികളും, പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ പിന്തുണ നൽകണം.
 
വയോജനങ്ങളെ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, മത സാസ്‌കാരിക  മേഖലയിൽ മഹനീയമായ സേവനങ്ങൾ കാഴ്ച വെച്ച വ്യക്തികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് നിയമ നിർമ്മാണം നടത്തണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.
 "മുതിർന്ന പരന്മാർ സമൂഹത്തിന്റെ സമ്പത്തും, അനുഗ്രഹവും- എന്ന ദർശനം സമൂഹത്തിൽ സജീവ മാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Advertisment