ആലപ്പുഴ തീരത്ത് തിമിംഗലം ചത്തടിഞ്ഞു. ചത്തത് കണ്ടെയ്നറുകളിൽ നിന്നുള്ള രാസവസ്തുക്കൾ മൂലമാണോ എന്ന് സംശയം. അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ

New Update
s

ആലപ്പുഴ: ചത്ത തിമിംഗലം ആലപ്പുഴ കടൽത്തീരത്തടിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

Advertisment

കേരള തീരത്തുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് കണ്ടെയ്നർ അടിഞ്ഞ പശ്ചാത്തലത്തിൽ അതിൽ നിന്നുള്ള രാസവസ്തുക്കൾ മൂലമാണോ തിമിംഗലം ചത്തതെന്ന് അന്വേഷിക്കും. 

ഇതിന്റെ അടിസ്ഥാനത്തിൽ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന്റെ ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കും. മരണകാരണം കപ്പലപകടവുമായി ബന്ധപ്പെട്ടതാണ് എന്ന് സംശയമുണ്ട്.

 

Advertisment