/sathyam/media/media_files/2025/01/30/01OszpUsKWklb7FXMjrn.jpg)
കോട്ടയം: തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ അമ്മാവന്‍ ഹരികുമാര്‍ കിണറ്റില്‍ എറിഞ്ഞു കൊന്ന വാര്‍ത്ത ഞെട്ടലോടെയാണു മലയാളികള്‍ കേട്ടത്. വാര്‍ത്തയുടെ നടുക്കം ഇനിയും മലയാളികള്‍ക്കു വിട്ടുമാറിയിട്ടില്ല.
ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനോട് എന്തിനീ ക്രൂരത എന്ന ചോദ്യമാണ് ഏവരും ചോദിക്കുന്നത്. എന്നാല്‍, അടിക്കടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയോടെയാണു ജനങ്ങള്‍ നോക്കി കാണുന്നത്.
കുട്ടിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന അമ്മാവനും കല്ലില്‍ അടിച്ചു കൊലപ്പെടുത്തിയ അമ്മയുടെയും മാതാപിതാക്കള്‍ ചേര്‍ന്നു കുട്ടിയെ കൊന്നു പൊതിഞ്ഞുകെട്ടി സഞ്ചിയിലാക്കി പുഴയില്‍ തള്ളിയതുമെല്ലാം ആശങ്ക ഉണ്ടാക്കുന്ന വാര്‍ത്തകാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത്തരത്തില്‍ നിരവധി കുട്ടികള്‍ സംസ്ഥാനത്തു മാത്രം കൊല്ലപ്പെട്ടു എന്നു കേള്‍ക്കുമ്പോഴാണു ഞെട്ടല്‍ ഏറെ.
മൂന്നു വര്‍ഷം മുന്‍പു പെരുമ്പാവൂര്‍ മുടിക്കലില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം പുഴയോരത്ത് തള്ളിയ കേസില്‍ മാതാപിതാക്കള്‍ അറസ്റ്റിലായിരുന്നു. ഇവരുടെ പത്തു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഇവര്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അസംകാരായ മുക്‌സിദുല്‍ ഇസ്ലാം, മുഷിദാ ഖാത്തൂന്‍ എന്നിവരാണു പിടിയിലായത്. പൊതിഞ്ഞുകെട്ടി സഞ്ചിയിലാക്കി പുഴയോരത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ അസമില്‍നിന്നു പിടികൂടിയത്.
വിവാഹിതരല്ലെങ്കിലും ഒരുമിച്ചു താമസിക്കുകയായിരുന്നു ഇരുവരും. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുന്‍പേ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍പ്പൊതിഞ്ഞു കവറിലാക്കി ഓട്ടോറിക്ഷയില്‍ വന്നാണു പുഴയോരത്ത് ഉപേക്ഷിച്ചത്.
കേരളത്തില്‍ എത്തിയ ഇതര സംസ്ഥാനക്കാര്‍ മാത്രമല്ല ഇത്തരം കൊലപാതകങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അതേ വര്‍ഷം തന്നെ കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ തലയക്കടിച്ചു പരുക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മയും പങ്കാളിയെയും പോലീസ് പിടികൂടിയുന്നു.
കുഞ്ഞ് ജനിച്ച അന്ന് മുതല്‍ കൊല്ലാന്‍ പദ്ധതിയിട്ടെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) എന്നിവര്‍ ചേര്‍ന്നാണ് അതിക്രൂരമായ കുറ്റകൃത്യം ചെയ്തത്. എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്താണ് ദമ്പതികള്‍ കുഞ്ഞിനെ വകവരുത്തിയത്.
ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞു മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞു കരയുന്നില്ലെന്നു കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണു മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലെത്തുകയായിരുന്നു.
മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതികള്‍ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മലപ്പുറം തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തിയിതിനു പിടിയിലായിരുന്നു. കാസര്‍കോട് മൂളിയാറില്‍ ഏപ്രിലില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചിരുന്നു.
തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മൂളിയാര്‍ അര്‍ളടുക്ക കോപ്പാളം കൊച്ചിയിലെ ബിന്ദുവും മകള്‍ ശ്രീനന്ദയുമാണു മരിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ ബിന്ദു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞെരമ്പു മുറിച്ചു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒടുവിലത്തേതാണു ഇന്നു തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മാവന്‍ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്.