/sathyam/media/media_files/2025/11/18/sabarimala-2025-11-18-08-22-58.jpg)
കോട്ടയം: ശബരിമലയിലെ സ്വര്‍ണകൊള്ള വിവാദങ്ങളും തുടര്‍ന്ന് തന്ത്രിയുടെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇന്നും തീരാത്ത തര്‍ക്കമാണ് ശബരിമലയെ സംബന്ധിച്ച ഉടമസ്ഥാവകാശ ചര്‍ച്ചകള്‍.
തന്ത്രിയുടെ അറസ്‌റ്റോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. 1902 മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമലയുടെ പൂജാരിമാരായി വരുന്നത്. എന്നാല്‍, ശബരിമലയിലെ തന്ത്രി സ്ഥാനം ബിസി 100ല്‍ പരശുരാമന്‍ വഴി തങ്ങള്‍ക്ക് സിദ്ധിച്ചതാണെന്ന് താഴമണ്‍ കുടുംബത്തിന്റെ അവകാശ വാദങ്ങള്‍.
ഐക്യ മലയര മഹാ സഭയുടെ ജനറല്‍ സെക്രട്ടറി പി കെ സജീവ് എഴുതിയ 'ശബരിമല അയ്യപ്പന്‍ മലയരയ ദൈവം' എന്ന പുസ്തകത്തില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി പ്രതിവാദിക്കുന്നുണ്ട്.
പുസ്തകത്തില്‍ ശബരിമലയുടെ ആദ്യ പൂജാരി കരമലയരയാണെന്നും 1902 മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും ചരിത്ര രേഖകൾ ചൂണ്ടിക്കാട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
മലയരയരുടെ തേനഭിഷേകം നിര്‍ത്തിച്ചു. മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നുവെന്നും അവകാശ വാദങ്ങള്‍ ഉയരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് കേരളത്തില്‍ നടന്നത്. ക്ഷേത്രം തന്ത്രികുടുംബം ഉള്‍പ്പെടുന്ന ബ്രാഹ്‌മണര്‍ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങള്‍ക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലഅരയ സഭ രംഗത്ത് വരികയായിരുന്നു.
ശബരിമല ക്ഷേത്രം ബ്രാഹ്‌മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്‌മണര്‍ തട്ടിയെുത്തതാണെന്നുമാണ് മലയരയരുടെ വാദം.
നിലവില്‍ ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മിക്കവയും മുമ്പ് മലഅരയ വിഭാഗം പിന്തുടര്‍ന്ന് പോയിരുന്ന ആചാരങ്ങളുടെ ലംഘനമാണെന്നു മലഅരയര്‍ ചൂണ്ടിക്കാട്ടുന്നു.
മലഅരയചരിതമനുസരിച്ച് ചോളരാജാവായ ഉദയനന്റെ സൈന്യം ശബരിമല അടങ്ങുന്ന പ്രദേശം കീഴടക്കാന്‍ വരുന്നതിനെ ചെറുക്കാന്‍ മണികണ്ടന്‍ തയ്യാറെടുക്കുന്നു. അന്ന് പട നയിക്കാന്‍ എരുമേലിയിലെത്തിയപ്പോള്‍ അയ്യപ്പനുചുറ്റും കൂട്ടാളികള്‍ നൃത്തംവച്ച് പാട്ട് പാടിയതാണ് പില്‍ക്കാലത്ത് എരുമേലി പേട്ട തുള്ളലായതെന്നാണ് മലഅരയരുടെ മറ്റൊരു വാദം.
ശബരിമലയില്‍ വിരി വയ്ക്കുന്നതും അരിയുണ്ടയേറും കല്ലിടാംകുന്നിന്റെയും ഐതിഹ്യങ്ങള്‍ സവര്‍ണ പുസ്തകമായ ഭൂതനാദോപാഖ്യാനത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും എന്നാല്‍ മലഅരയര്‍ക്കിടയില്‍ പ്രചരിക്കുന്ന വായ്‌മൊഴികളില്‍ ഇത് കൃത്യമായി പറഞ്ഞുപോകുന്നുണ്ടെന്നും സജീവ് തന്റെ പുസ്‌കത്തില്‍ വിവരിക്കുന്നുണ്ട്.
മലഅരയര്‍ വസിക്കുന്ന പതിനെട്ട് മലകളുടെ അടയാളമായാണ് ശബരിമലയിലെ പതിനെട്ടാം പടി. ഇതിലെ ആദ്യത്തെ പടിയില്‍ 'കരിമല അരയന്‍ വക' എന്ന് എഴുതിയിട്ടുണ്ടെങ്കിലും പിന്നീടിത് സ്വര്‍ണം പൂശിയ സമയത്ത് മറിച്ചിട്ടതാണെന്നും ഇതിലൂടെ മലഅരയരുടെ ചരിത്രം ഇരുളടഞ്ഞു പോയതാണെന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
താഴ്മണ്‍ കുടുംബത്തിന് കേവലം നൂറുവര്‍ഷംമുമ്പുമാത്രം ലഭിച്ച അവകാശമാണ് ഇപ്പോള്‍ തുടര്‍ന്ന് പോരുന്നതെന്നും മറിച്ച് മലഅരയ സമുദായത്തിന് ഇതിനുമുമ്പേ ശബരിമല ആചാരങ്ങളില്‍ അധികാരമുള്ളതായും പറയുന്നു.
1902ലും 1950 മെയ് 20നും നടന്ന തീപിടിത്തം യാദൃച്ഛികമായി ഉണ്ടായതല്ലെന്നും ശബരിമലയില്‍ ശേഷിക്കുന്ന മലഅരയ സമുദായത്തിന്റെ അടയാളങ്ങള്‍ നശിപ്പിക്കുന്നതിനുള്ള മനപ്പൂര്‍വമായ തീരുമാനമാകാം അതിലുള്ളതെന്നും വികെ സജീവ് തന്റെ പുസ്തകത്തില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us