/sathyam/media/media_files/2025/07/20/1701735333_rahulgandhifinal-2025-07-20-12-34-42.jpg)
തൃശ്ശൂർ : ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും നെട്ടിശ്ശേരിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഇന്ത്യൻ ജനതയ്ക്ക് വേണ്ടി പോരാട്ടങ്ങൾ കാഴ്ചവയ്ക്കുന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, ഇന്ത്യൻ ഭരണഘടന കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തും യൂത്ത് കോൺഗ്രസ്സ് മുവർണ്ണ പതാക ഒല്ലൂക്കര മണ്ഡലം പ്രസിഡണ്ട് ലിയോ രാജൻ ഉയർത്തി. ഡിവിഷൻ പ്രസിഡണ്ട് അലൻ സോജൻ അദ്ധ്യക്ഷത വഹിച്ചു.
വർഗീയ ഫാസിസ്റ്റ് ശക്തികളെ ഇന്ത്യൻ ഭരണത്തിൽ നിന്നും പുറത്താക്കുന്നതിനു വേണ്ടി മഹാത്മാഗാന്ധി പ്രഖ്യാപിച്ച ഡു ഓർ ഡൈ, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഒത്തൊരുമിച്ച് മുന്നോട്ടു പോകുമെന്ന് ആമുഖ പ്രഭാഷണത്തിൽ ജെൻസൻ ജോസ് കാക്കശ്ശേരി അഭിപ്രായപ്പെട്ടു.
കെ.കെ.ഉണ്ണികൃഷ്ണൻ, പി.എസ്.സുനിൽകുമാർ, യു.വിജയൻ, എച്ച്.ഉദയകുമാർ, കെ.കെ.ജോർജ്ജ്, ശശി നെട്ടിശ്ശേരി, ലിയാസ് ബാബു, നിധിൻ ജോസ്, ഉദയകുമാർ, ടി.ശ്രീധരൻ, കൊച്ചുവർക്കി തരകൻ, സോജൻ മഞ്ഞില, ജെയ്ജോ ജോയ്, സി.പഴനിമല, ടി.ജെ.ഡേവിസ്, സിന്റ സോജൻ, മെറീന ജോർജ്ജ്, പി.ചന്ദ്രൻ, പവിൻ തോമസ്, ജോബി ചാക്കോ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us