/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആർക്കെന്നതിൽ സസ്പെൻസ് തുടരുന്നു. ഒരു ടേം തങ്ങൾക്കും വേണമെന്ന കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ നിലപാട് ചർച്ചകൾ കൂടുതൽ സങ്കീർണമാക്കുന്നു.
സ്ഥാനം വീതം വയ്ക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവമാണ്. 12 സീറ്റ് വിജയിച്ച കോൺഗ്രസിന് മൂന്നു വർഷവും, നാലു സീറ്റ് വിജയിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു രണ്ടു വർഷവും വീതം വയ്ക്കാനുള്ള ധാരണയാണ് പ്രാഥമികമായി ഉരുത്തിരിഞ്ഞിരിക്കുന്നത്.
26ന് മുൻപ് ധാരണയിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. കോൺഗ്രസിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മുതിർന്ന അംഗം ജോഷി ഫിലിപ്പിൻ്റെ പേരാണ് ഉയർന്നു വരുന്നത്. പ്രഥമ പരിഗണനയും മുൻ പ്രസിഡൻ്റ് കൂടിയായ ജോഷി ഫിലിപ്പിനാണ്.
എന്നാൽ, യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നും കുമരകം ഡിവിഷനിൽ അട്ടിമറി വിജയം നേടിയ പി.കെ വൈശാഖിനെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/12/22/pk-vaishakh-joshy-philip-2025-12-22-18-25-43.jpg)
കോട്ടയം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ പി.കെ വൈശാഖ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയാൽ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും.
അതേസമയം കേരള കോൺഗ്രസുമായി വീതം വയ്ക്കുന്ന കാര്യത്തിൽ അടക്കം ഇനിയും അന്തിമ തീരുമാനം എത്തിയിട്ടില്ല. യുഡിഎഫ് ഉചിതമായ തീരുമാനത്തിലേക്ക് 26 ന് മുൻപു തന്നെ എത്തുമെന്നാണ് നേതാക്കൾ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us