ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് 46കാരിയായ കവിത

കസ്റ്റഡിയിലെടുത്ത പ്രതിയായ മധുസൂദനന്‍ പിള്ളയെ (54) പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

New Update
crime

കൊല്ലം:കരിക്കോട് അപ്പോളോ നഗറില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.

ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.

Advertisment

കവിത (46) ആണ് വീട്ടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത പ്രതിയായ മധുസൂദനന്‍ പിള്ളയെ (54) പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല.

സംഭവസമയത്ത് വീട്ടില്‍ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയല്‍ക്കാരെ വിവരം അറിയിച്ചത്. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

അയല്‍ക്കാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനന്‍ പിള്ള.

Advertisment