മലപ്പുറത്ത് വീട്ടമ്മയെ കൊലപ്പെടുത്തി ഭർത്താവ്

വാടകവീട്ടിൽ വെച്ചാണ് 38കാരിയായ രേഖയെ ഭർത്താവ് വെട്ടി കൊലപെടുത്തിയത്. സംഭവ സ്ഥലുണ്ടായിരുന്ന 8 വയസുകാരനായ മകനാണ് വാടക ക്വാർട്ടേഴ്സ് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്

New Update
crime

മലപ്പുറം: മലപ്പുറത്ത് വീട്ടമ്മയെ കൊലപ്പെടുത്തി ഭർത്താവ്. അരീക്കോട് സ്റ്റേഷൻ പരിധിയിലെ വടശ്ശേരിയിൽ ഇന്ന് വൈകീട്ടാണ് സംഭവം. വാടകവീട്ടിൽ വെച്ചാണ് 38കാരിയായ രേഖയെ ഭർത്താവ് വെട്ടി കൊലപെടുത്തിയത്.

Advertisment

സംഭവ സ്ഥലുണ്ടായിരുന്ന 8 വയസുകാരനായ മകനാണ് വാടക ക്വാർട്ടേഴ്സ് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്. പിന്നാലെ വീടിനകത്ത് പ്രതിയായ വിപിൻദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തി.

വിപിൻദാസിന്റ കൈകളിലെയും കഴുത്തിലെയും ഞരമ്പുകൾ അറ്റ നിലയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. നേരത്തെയും മറ്റൊരു കേസിലെ പ്രതിയായ വിപിൻദാസ് രണ്ട് മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.

മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക് മാറ്റിയ രേഖയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശേയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ഇവർക്ക് നാല് മക്കളാണുള്ളത്.

Advertisment