വന്യജീവി ആക്രമണം നേരിടാന്‍ ബജറ്റില്‍ 100 കോടി രൂപ. വനം വന്യജീവി സംരക്ഷണത്തിന് 288 കോടിയും. സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിരോധത്തത്തിന് 100 കോടിയില്‍ പരിഹാരമാകുമോ.വരാനിക്കുന്നത്  വന്യമൃഗ ശല്യം രൂക്ഷമാകുന്ന മാസങ്ങൾ.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 50 കോടി രൂപമാത്രമാണു ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇക്കുറി തുകയില്‍ വര്‍ധനവ് ഉണ്ടായതാണ് ഏക ആശ്വാസം.

New Update
wild animals attack

കോട്ടയം: സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിരോധത്തത്തിന് 100 കോടിയില്‍ പരിഹാരമാകുമോ.

Advertisment

വന്യജീവി ആക്രമണം നേരിടാന്‍ ബജറ്റില്‍ 100 കോടി രൂപ അധികം അനുവദിച്ചപ്പോള്‍ വനം വന്യജീവി സംരക്ഷണത്തിന് 288 കോടിയും വകയിരുത്തിയിട്ടുണ്ട്. 

കടുത്ത വന്യ ജീവി മനുഷ്യ സംഘര്‍ഷം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി കനത്ത നാശഷ്ടമാണു വരുത്തിവെക്കുന്നത്.

സ്വന്തം വീട്ടുമുറ്റത്തു നില്‍ക്കുമ്പോള്‍ പോലും ആനയും പുലിയുടെയും കടുവയുടെയും കാട്ടുപോത്തിന്റെയുമെല്ലാം ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു. 

എന്നാല്‍, വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 50 കോടി രൂപമാത്രമാണു ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇക്കുറി തുകയില്‍ വര്‍ധനവ് ഉണ്ടായതാണ് ഏക ആശ്വാസം.

k.n-balagopal

വനവിസ്തൃതി കൂടിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് അര്‍ഹമായ പരിഗണനയുണ്ടായിട്ടില്ല.

വന്യജീവികള്‍ കാടുവിട്ടിറങ്ങുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ ഉയരംകൂടിയ മതില്‍, കിടങ്ങ്, സൗരോര്‍ജവേലി, തൂക്കുവേലി എന്നിവയാണ്. 

elephant

2019-ലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കേരളത്തില്‍ 823 ചതുരശ്രകിലോമീറ്റര്‍ വനവിസ്തൃതി വര്‍ധിച്ചിട്ടുണ്ട്.

വന്യജീവികളുടെ എണ്ണം നിര്‍ണയിക്കാന്‍ കൃത്യമായ ശാസ്ത്രീയപഠനം നടത്തിയിട്ടുമില്ല.

tiger

ഭൂവിസ്തൃതിയുടെ 30 ശതമാനം വനമുള്ള സംസ്ഥാനത്ത് 273 പഞ്ചായത്തുകള്‍ വന്യമൃഗ ആക്രമണഭീതിയിലാണ്. 

30 പഞ്ചായത്തുകള്‍ അതിതീവ്ര വന്യജീവി ആക്രമണമേഖലയിലുമാണ്. സംസ്ഥാനത്ത് ആന, കടുവ, കാട്ടുപന്നി, പുലി, കുരങ്ങ്, കരടി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണം വര്‍ധിച്ചുവരുകയാണ്. 

leopard

മുന്‍കാലങ്ങളിലേതിനേക്കാള്‍ മൃഗങ്ങള്‍ കാടുവിട്ട് നാട്ടിന്‍പുറങ്ങളിലെത്തുന്നുണ്ട്.

വന്യജീവിശല്യംകൊണ്ട് ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗംവരുന്ന ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ചെറുകിട കര്‍ഷകരും ഉള്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍പോലും ഫണ്ട് അപര്യാപ്തമാണ്.

buffalo11

10 വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 13 മടങ്ങും പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 30 മടങ്ങും വര്‍ധനവാണുണ്ടായിട്ടുള്ളത്. 

ശരാശരി നോക്കുമ്പോള്‍ സംസ്ഥാനത്ത് ഓരോ മൂന്നുദിവസം കൂടുമ്പോഴും ഒരാള്‍വീതം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്.

 ഓരോദിവസവും രണ്ടുപേര്‍ക്കു വീതം ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നുണ്ട്.

money

35,000-ത്തിലധികം വന്യജീവി ആക്രമണങ്ങളാണു കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 

വന്യമൃഗങ്ങളുടെ ശല്യംമൂലം ആയിരക്കണക്കിനു ഹെക്ടര്‍ ഫലഭൂയിഷ്ഠമായ കൃഷി ഉപേക്ഷിക്കപ്പെട്ടു.

മനുഷ്യര്‍ക്കു നേരേയുള്ള വന്യമൃഗ ആക്രമണം കൂടിയിട്ടും വന്യജീവികളെ തടയാന്‍ വനം വകുപ്പ് പരിഹാരം കണ്ടെത്തിയിട്ടില്ല.

 ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. വേനല്‍ രൂക്ഷമാകുന്ന മാസങ്ങളാണു വരാനിരിക്കുന്നത്. തീറ്റയും വെള്ളവും തേടി വന്യജീവികള്‍ കാടിറങ്ങുന്നതിനാല്‍ വന്യമൃഗ സംഘര്‍ഷങ്ങളും രൂക്ഷമാകും.
 

Advertisment