മനുഷ്യജീവിതത്തിന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി; ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം

കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തുക ലക്ഷ്യമിട്ടുള്ള ബില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. 

New Update
wild bore23

തിരുവനന്തപുരം: മനുഷ്യജീവിതത്തിന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം. 


Advertisment

മനുഷ്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ മൃഗങ്ങളെ നിയന്ത്രിച്ചു കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി. കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തുക ലക്ഷ്യമിട്ടുള്ള ബില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. 


ജനവാസ മേഖലകളില്‍ ഇറങ്ങി ഭീഷണി സൃഷ്ടിക്കുന്ന മൃഗങ്ങളെ പ്രത്യേക സാഹചര്യങ്ങളില്‍ വെടിവച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉത്തരവിടാന്‍ സാധിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

Advertisment