New Update
/sathyam/media/media_files/2026/01/07/wild-animal-found-dead-2026-01-07-16-22-47.jpg)
കോട്ടയം: മുണ്ടക്കയം - കോരുത്തോട് റോഡിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടുപോത്ത് ചത്തത് മറ്റു വന്യജീവികളുടെ ആക്രമണത്തിൽ നിന്നേറ്റ മുറിവിനെ തുടർന്ന്.
Advertisment
വെടിയേറ്റു എന്നുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പോത്തിന് 14 വയസ് പ്രായം കണക്കാക്കുന്നു. പോത്തിൻ്റെ ശരീരത്തിലേറ്റ മുറിവുകൾക്ക് പഴക്കമുണ്ട്.
തേക്കടിയിൽ നിന്ന് ഫോറസ്റ്റ് ഡോക്ടർ എത്തി പരിശോധന നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നു രാവിലെയാണ് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്.
ജനവാസ മേഖലയ്ക്ക് സമീപം വന്യമൃഗത്തെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us