കബാലിയെ തുരത്തി: അതിരപ്പിള്ളി റൂട്ടിലെ ഗതാഗതനിയന്ത്രണം താൽക്കാലികമായി മാറ്റി

അക്രമ സ്വഭാവമായതിനാല്‍ ആനയെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്നില്ല

New Update
kabali

തൃശൂര്‍: അതിരപ്പിള്ളി റൂട്ടിലെ ഗതാഗതനിയന്ത്രണം താൽക്കാലികമായി മാറ്റി. ​

ഗതാഗതം സ്തംഭിപ്പിച്ച് നടുറോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടുകൊമ്പൻ കബാലിയെ അഞ്ചുകിലോമീറ്റര്‍ ഉള്‍ക്കാട്ടിലേക്ക് തുരത്തിയതായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Advertisment

wild elephant in kanjikode willage area

മദപ്പാടിന്റെ എല്ലാ ലക്ഷണങ്ങളും കബാലി കാണിക്കുന്നുണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. അക്രമ സ്വഭാവമായതിനാല്‍ ആനയെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്നില്ല.

ഇപ്പോള്‍ ഗതാഗതം സാധാരണഗതിയിലാണെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്നലെ കബാലി റോഡിലേയ്ക്ക് പന കുത്തിമറിച്ചിട്ട് അഞ്ചുമണിക്കൂര്‍ ഗതാഗതം സ്തംഭിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ റോഡില്‍ കുടുങ്ങിയ യാത്രികര്‍ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായിരുന്നു.

രാത്രി എട്ടരയോടെയാണ് ആന കാട്ടിലേയ്ക്കുകയറിയത്. പിന്നീടാണ് വാഹനങ്ങള്‍ കടന്നുപോയത്.

Advertisment