New Update
/sathyam/media/media_files/2025/01/20/x6UZEQyrgTyUALV6Gx4c.jpg)
പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാട്ടാന ആക്രമണത്തിൽ മരിച്ചു.
Advertisment
പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു.
കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us