New Update
/sathyam/media/media_files/2025/01/20/x6UZEQyrgTyUALV6Gx4c.jpg)
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.
Advertisment
പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ശാന്തകുമാറിനാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ ശാന്തകുമാറിനെ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, അട്ടപ്പാടിയിലെ പ്ലാമരം മേഖലയിൽ പുലിയുടെ ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്ലാമരം സ്വദേശി തങ്കവേലുവിന്റെ പശുവിനെ ഇന്നലെ വൈകുന്നേരം പുലി ആക്രമിച്ചു കൊന്നു. പ്രദേശത്ത് ഭീതി പരത്തിയ പുലിയെ കണ്ടെത്താനായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.