ഒറ്റയാൻ വീണ്ടും കുതിരാനിലെ ജനവാസ മേഖലയിൽ, നായ കുരച്ചതിൽ പ്രകോപിതനായ ആന വീട് ആക്രമിച്ചു

കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരിക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകര്‍ത്തിരുന്നു

New Update
wild elephant in kanjikode willage area

തൃശൂര്‍: കുതിരാനിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ നീക്കം. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതോടെ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ് നടപടി ആരംഭിച്ചു.

Advertisment

വയനാട്ടില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനില്‍ എത്തിച്ചത്.


കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാര്‍ വേലി സ്ഥാപിക്കാനാണ് തീരുമാനം.  

കാടുകയറ്റാന്‍ ആയില്ലെങ്കില്‍ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.

ഒറ്റയാൻ പ്രദേശത്തെ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. ഇന്നലെ മാത്രം രാത്രി നാല് തവണ കാട്ടാന ഇറങ്ങിയെന്നാണ് വിവരം. 

ആനയെ കണ്ട് പട്ടി കുരച്ചതോടെ പ്രകോപിതനായ ആന വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വീടിനു മുന്‍വശത്തെ ഷെഡ് ആന തകര്‍ത്തു. 

കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരിക്കേറ്റിരുന്നു.

പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകര്‍ത്തിരുന്നു. വനംമന്ത്രി അടക്കം സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്.

Advertisment