/sathyam/media/media_files/2025/12/09/rajeev-chandrasekhar-narendra-modi-2025-12-09-08-09-34.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ പിന്‍ബലത്തില്‍ വോട്ട് വിഹിതവും തദ്ദേശ പഞ്ചായത്ത് പ്രതിനിധികളുടെ എണ്ണവും വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി.
സംസ്ഥാനത്ത് ഇരു മുന്നണികളെയും കടത്തിവെട്ടി ഏറ്റവും അധികം ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച ബിജെപി ഇത്തവണ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്.
പതിവില്ലാത്തവിധം ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലും അവരുടെ നവ മാധ്യമ ഇടങ്ങളിലും ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള പ്രചരണവും വോട്ട് അഭ്യര്‍ത്ഥനയും സജീവമായതോടെ ഇത് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
സംസ്ഥാന വ്യാപകമായി പരമാവധി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കണമെന്നത് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമായിരുന്നു.
കാസര്‍കോഡും കണ്ണൂരിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ ഇത്തരത്തില്‍ നൂറുകണക്കിന് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയത്.
ഇത് എത്രത്തോളം വിജയം സൃഷ്ടിച്ചേക്കാം എന്ന് ഉറപ്പില്ലെങ്കിലും ഇതുവരെ ബിജെപിക്ക് അപ്രാപ്യമായിരുന്ന ഒരു മേഖലയിലാണ് അവര്‍ ഇത്തവണ കടന്നുകയറ്റം നടത്തിയിരിക്കുന്നത്.
ക്രൈസ്തവ മേഖലകളില്‍ ഇതോടെ ബിജെപിക്ക് അനുകൂലമായ മാറ്റം ദൃശ്യമാണെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
ഇത് മറ്റ് ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിലും പ്രതിഫലിച്ചേക്കാം. മാത്രമല്ല, ക്രിസ്ത്യന്‍ മേഖലകളില്‍ നിന്നും വോട്ട് വിഹിതത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായ വലിയ മുന്നേറ്റം തന്നെ കേരളത്തില്‍ സൃഷ്ടിക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
പതിവായി യുഡിഎഫിനെ മാത്രം സഹായിച്ചിരുന്ന ഭൂരിപക്ഷ ക്രിസ്ത്യന്‍ സമൂഹം ഇത്തവണ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് കേരള രാഷ്ട്രീയത്തിന്‍റെ ദിശാസൂചകമായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വങ്ങൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us