/sathyam/media/media_files/2025/12/08/manju-warrker-dileep-2025-12-08-17-57-25.jpg)
കോട്ടയം: മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരെ വിമര്‍ശനം ഉന്നയിച്ച ദിലീപ് തുറന്നിടുന്നതു പുതിയ പോര്‍മുഖം.
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വെറുതെവിട്ടതോടെ തനിക്കെതിരെയാണു ഗൂഡാലോചന നടന്നതെന്നും സിനിമാ മേഖലയില്‍ തന്നെയുള്ള ചിലരും പോലീസുകാരും ചില മാധ്യമങ്ങളും ചേര്‍ന്നു തനിക്കെതിരെ നടത്തിയ ഗൂഡാലോചനയാണു നടന്നതെന്നാണു ദിലീപിന്റെ വാദം.
/filters:format(webp)/sathyam/media/media_files/mon29920hwC9TsROXqVg.jpg)
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ നടി മഞ്ജു വാര്യരായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നു നടിക്കു പിന്തുണയര്‍പ്പിച്ചു കൊച്ചിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണു മഞ്ജുവാര്യര്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത്.
നടന്‍ ദിലീപും ഇതേ വേദിയിലുണ്ടായിരുന്നു. അതുവരെ നടിക്കെതിരെ അക്രമം നടന്നു എന്നൊരു വാദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ ആരാണ് ആസൂത്രണം നടത്തിയത് എന്ന ചോദ്യം ഉയരുന്നത്.
പിന്നാലെ സംഭവത്തില്‍ ഫെബ്രുവരി 18-നു തന്നെ നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ മാര്‍ട്ടിന്‍ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 19-നു ക്വട്ടേഷന്‍ സംഘാംഗങ്ങളായ വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍കൂടി പിടിയിലായി.
ഫെബ്രുവരി 23-നാണ് ഒന്നാം പ്രതിയായ പള്‍സര്‍ സുനി അറസ്റ്റിലായത്. കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ അതിനാടകീയമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/25/pulsar-suni-2025-11-25-15-00-06.jpg)
പള്‍സര്‍ സുനി അറസ്റ്റിലായി ആഴ്ചകള്‍ക്കു ശേഷമാണു സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിലേക്ക് അന്വേഷണമെത്തുന്നത്. 2017 ജൂണ്‍ 28-ന് അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്തു. തുടര്‍ന്നു ജൂലൈ പത്തിനു ദിലീപ് അറസ്റ്റിലുമായി. ഗൂഢാലോചനക്കുറ്റം അടക്കം ചുമത്തിയാണു ദിലീപിനെ പോലീസ് കേസില്‍ പ്രതിചേര്‍ത്തത്.
കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്നാണു കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണു വിധി പ്രസ്താവിച്ചത്. പ്രതികളായ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെയാണു കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇതില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാല്‍, ഗൂഢാലോചനയ്ക്കു തെളിവില്ലെന്നു കോടതി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/03/25/NLGpOkn2LoOEPc71PEZn.jpg)
തുടര്‍ന്നു കോടതിക്കു പുറത്തേക്കിറങ്ങിയ ദിലീപു സത്യം ജയിച്ചെന്നും ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നു മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണു തനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചതെന്നും ദിലീപ് ആരോപിച്ചു.
ഇതോടെ മഞ്ജുവിനെതിരെ വലിയൊരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നു. അതേസമയം, തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന ആരോപണത്തില്‍ ദിലീപു നിയമ നടപടികളുമായി മുന്നോട്ടു പോകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതില്‍ വ്യക്തിപരമായി ഉപദ്രവിച്ചെന്നു ദിലീപ് ആരോപിച്ച ചാനലുകളെയും പരാതിയില്‍ ഉള്‍പ്പെടുത്തുമോ എന്നതും കാത്തിരിന്നു കാണേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us