മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. രണ്ടു മാസത്തിനുള്ളില്‍ ബജറ്റില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ കൊണ്ടുവരിക ഭരണപരമായ വലിയ വെല്ലുവിളി. എല്ലാ വിഭാഗം ജനങ്ങളെയും സ്പര്‍ശിക്കുന്ന പ്രഖ്യാപനങ്ങളിലൂടെ ജനപിന്തുണ ഉറപ്പാക്കുന്ന പ്രകടന പത്രികയായി ബജറ്റ് അവശേഷിക്കുമോ

New Update
election budjet

കോട്ടയം: ബജറ്റ് വരാനിരിക്കുന്ന നിയമസഭ തെഞ്ഞെടുപ്പിനുള്ള ഭരണമുന്നണിയുടെ പ്രകടനപത്രികയാണെന്ന വിമര്‍ശനത്തിനു ശക്തിയേറുന്നു. പ്രതിപക്ഷം വിഷയം ഇതിനോടകം ഉയര്‍ത്തിക്കഴിഞ്ഞു. പല വമ്പന്‍ പ്രഖ്യാപനങ്ങളും എങ്ങനെ പ്രാവര്‍ത്തികമാകുമെന്നതില്‍ വ്യക്തയില്ലാത്താതണ്. രണ്ടു മാസം മാത്രാമാണു സര്‍ക്കാരിനു മുന്‍പില്‍ അവശേഷിക്കുന്നത്.

Advertisment

 ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്നാണു പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമീഷന്‍ രൂപവത്കരണം. കമീഷന്‍ രൂപവത്കരിച്ചു മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നും സമയബന്ധിതമായി നടപ്പാക്കുമെന്നുമുള്ള വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്നതില്‍ കൃത്യമായ മറുപടി സര്‍ക്കാരിനില്ല. കമീഷന്റെ റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ ലഭിച്ചാലും അത് നടപ്പാക്കാനുള്ള ഉത്തരവിറക്കാന്‍ പെരുമാറ്റച്ചട്ടം അനുവദിക്കില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കാനുള്ള ക്ഷാമബത്ത കുടിശിക പൂര്‍ണമായും നല്‍കുമെന്ന പ്രഖ്യാപനവും ബജറ്റിന്റെ പ്രായോഗികതയെ ചോദ്യംചെയ്യുന്നതാണ്. ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ഒരു ഗഡുവും ബാക്കിയുള്ള കുടിശിക മാര്‍ച്ചിലെ ശമ്പളത്തോടൊപ്പവും നല്‍കുമെന്നുമാണു വാഗ്ദാനം.

15,000 കോടിയോളം രൂപയുടെ ഡി.എ കുടിശിക സര്‍ക്കാരിനു ബാധ്യതയായുണ്ട്. ഇത്രയും തുക ചുരുങ്ങിയ കാലയളവില്‍ എങ്ങനെ വിതരണം ചെയ്യുമെന്നാണു ചോദ്യവും ബാക്കി. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനമുണ്ടാകും. രണ്ടു മാസത്തിനുള്ളില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ കൊണ്ടുവരിക ഭരണപരമായ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

അതേസമയം ഓണറേറിയം വര്‍ധനവ്, ഡി.എ ഗഡുക്കളുടെ വിതരണം, ക്ഷേമ പെന്‍ഷനുകളുടെ വര്‍ധനവ് എന്നിവ മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ സാധിക്കും. ഇതു ഭരണപക്ഷത്തിനു തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ ആയുധമവുമാകും. സാമ്പത്തിക രേഖ എന്നതിലുപരി രാഷ്ട്രീയ നയരേഖയായി ബജറ്റിനെ കാണുന്ന സര്‍ക്കാറാകട്ടെ ജീവനക്കാര്‍, തൊഴിലാളികള്‍, പെന്‍ഷന്‍കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും സ്പര്‍ശിക്കുന്ന പ്രഖ്യാപനങ്ങളിലൂടെ ജനപിന്തുണ ഉറപ്പാക്കലാണു ലക്ഷ്യമിടുന്നത്.

Advertisment