കൊച്ചി: കൊച്ചിയിൽ യുവതിക്ക് വെട്ടേറ്റു. കഴുത്തിനാണ് വെട്ടേറ്റത്. ഏലൂർ സ്വദേശി സിന്ധുവിനാണ് വെട്ടേറ്റത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്
സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവർ ദീപുവാണ് സിന്ധുവിനെ ആക്രമിച്ചത്. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തിക ഇടപാടുകളുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
.