ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

New Update
harshina sathidevi

കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും സതീദേവി പറഞ്ഞു. സീരിയല്‍ രംഗത്തും പരാതി പരിഹാര സെല്‍ വേണം. സിനിമാ മേഖലയിലെന്ന പോലെ സീരിയല്‍ രംഗത്തും പരാതി പരിഹാര സെല്‍ വേണമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

Advertisment

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ ഹര്‍ഷിനക്ക് എതിരായാണ് മെഡിക്കല്‍ ബോര്‍ഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കത്രിക കോഴിക്കോട് മെഡി. കോളേജില്‍ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോര്‍ഡ് റിപ്പോര്‍ട്ട് എന്നുള്ളതാണ് ശ്രദ്ധേയം. മെഡിക്കല്‍ ബോര്‍ഡിന്റെ ഈ റിപ്പോര്‍ട്ടിനോട് മെഡി. കോളേജ് എസിപി സുദര്‍ശനന്‍, പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവര്‍ വിയോജിച്ചതായാണ് വിവരം.

ഹര്‍ഷിനയുടെ ശരീരത്തില്‍ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ലോഹങ്ങള്‍ ഇല്ലായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നാണ് റേഡിയോളജിസ്റ്റ് നി?ഗമനം. എംആര്‍ഐ സ്‌കാനിംഗ് സമയത്ത് പലപ്പോഴും ലോഹസാന്നിദ്ധ്യം കൃത്യമായി അറിയാനാവില്ല. രോഗി അബോധാവസ്ഥയിലായതിനാല്‍ അസ്വസ്ഥത അറിയണമെന്ന് ഇല്ലെന്നുമാണ് റേഡിയോളജിസ്റ്റിന്റെ നിഗമനം.

latest news harshina sathidevi
Advertisment