New Update
/sathyam/media/media_files/KntLQBDtjt2dW8ADMLPq.jpg)
കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്.
Advertisment
കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും നഗരത്തിലും വൈകീട്ട് കനത്ത മഴയാണ് പെയ്തിറങ്ങിയത്.
പലയിടങ്ങളിലും വെള്ളം കയറി. മിന്നലേറ്റ് രണ്ടിലേറെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു