കണ്ണൂരിൽ വീട്ടിൽ പ്രസവിച്ച യുവതി തളർന്നുവീണ് മരിച്ചു

ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്

New Update
Death

കണ്ണൂർ : ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം.

Advertisment

ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു പ്രസവം. എന്നാൽ പ്രസവത്തിനു പിന്നാലെ തളർന്നു വീണ യുവതിയെ ജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു മാസം മുന്‍പാണ് ജെസ്വീന, ഭര്‍ത്താവ് റസികൂല്‍, നാലുവയസ്സുകാരനായ മകന്‍ ജോഹിറുല്‍ ഇസ്‌ലാം എന്നിവര്‍ക്കൊപ്പം മാലോട്ടെ വാടക വീട്ടില്‍ താമസം തുടങ്ങിയത്.

സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വജാതശിശുവിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപതിയിലേക്കു മാറ്റി. നാലുവയസ്സുകാരനായ ജോഹിറുൽ ഇസ്‌ലാം ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.

അസ്വാഭാവിക മരണത്തിനു കേസെടുത്ത മയ്യിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisment