വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സാ​പ്പി​ഴ​വ് വേ​ദ​നാ​ജ​ന​ക​വും ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ചി​കി​ത്സാ​പ്പി​ഴ​വി​ന് ഇ​ര​യാ​യ രോ​ഗി​യു​ടെ കു​ടും​ബം പ​റ​യു​ന്ന​താ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര പി​ഴ​വെന്നും സമ്മതിച്ച് ആരോ​ഗ്യമന്ത്രി

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക മ​റ​ന്നു വ​ച്ച സം​ഭ​വ​ത്തെ ലാ​ഘ​വ​ത്തോ​ടെ പ്ര​തി​ക​രി​ച്ച ഡോ​ക്ട​ര്‍ ല​ളി​താം​ബി​ക​യു​ടെ പ്ര​തി​ക​ര​ണ​ത്തെ മ​ന്ത്രി വീ​ണ ജോ​ര്‍​ജ് വി​മ​ര്‍​ശി​ച്ചു

New Update
scisors

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സാ​പ്പി​ഴ​വ് വേ​ദ​നാ​ജ​ന​ക​വും ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ചി​കി​ത്സാ​പ്പി​ഴ​വി​ന് ഇ​ര​യാ​യ രോ​ഗി​യു​ടെ കു​ടും​ബം പ​റ​യു​ന്ന​താ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര പി​ഴ​വെന്നും സമ്മതിച്ച് ആരോ​ഗ്യമന്ത്രി

Advertisment


‘ചി​കി​ത്സാ​പ്പി​ഴ​വി​ന് ഇ​ര​യാ​യ രോ​ഗി​യു​ടെ കു​ടും​ബം പ​റ​യു​ന്ന​താ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര പി​ഴ​വ്. തൊ​ഴി​ലി​നോ​ടു​ള്ള അ​നാ​ദ​ര​വാ​ണ് ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ​ത്.’ സ്വ​ന്തം ജീ​വി​ത​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യാ​ല്‍ ഡോ​ക്ട​ര്‍ ഇ​ങ്ങ​നെ ന്യാ​യം പ​റ​യു​മോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക മ​റ​ന്നു വ​ച്ച സം​ഭ​വ​ത്തെ ലാ​ഘ​വ​ത്തോ​ടെ പ്ര​തി​ക​രി​ച്ച ഡോ​ക്ട​ര്‍ ല​ളി​താം​ബി​ക​യു​ടെ പ്ര​തി​ക​ര​ണ​ത്തെ മ​ന്ത്രി വീ​ണ ജോ​ര്‍​ജ് വി​മ​ര്‍​ശി​ച്ചു. സി​സ്റ്റ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ഡോ. ​ല​ളി​താ​ബി​ക​യു​ടെ പ്ര​തി​ക​ര​ണം.

ചി​കി​ത്സാ​പ്പി​ഴ​വ് വ​രു​ത്തി​യ​വ​ര്‍ സ​ര്‍​വീ​സി​ലു​ണ്ടെ​ങ്കി​ല്‍ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​എം​ഇ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കും. ഈ ​റി​പ്പോ​ര്‍​ട്ട് പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍​വീ​സി​ല്‍ ഇ​ല്ലാ​ത്ത ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഡി​എം​ഇ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം ഇ​ന്ന് ആ​ല​പ്പു​ഴ​യി​ലെ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ​ക​ള്‍ പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് മ​തി​യാ​യ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക രോ​ഗി​യു​ടെ വ​യ​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വം ഗു​രു​ത​ര പി​ഴ​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്‌. 

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. 

അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയൊ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു.

തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്‌.

രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. 

വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment