തൃശൂരില്‍ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

New Update
archana

തൃശൂർ: വരന്തരപ്പിള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സ്ത്രീധന പീഡനത്തെ തുടർന്ന് 20 വയസുള്ള അർച്ചനയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെതിരെയും ഇയാളുടെ അമ്മയ്ക്കെതിരെയും  പൊലീസ് കേസ് എടുത്തിരുന്നു.

Advertisment

കഴിഞ്ഞ ബുധനാഴ്ചയാണ് അർച്ചനയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 6 മാസം മുൻപാണ് അർച്ചനയും ഷാരോണും തമ്മില്‍ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സ്ത്രീധനം നൽകിയില്ല എന്ന പേരിൽ അർച്ചനയെ ഷാരോണും കുടുംബവും മാനസിക, ശാരിരീക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. അർച്ചനയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് വരന്തരപ്പി‍ള്ളി പൊലീസാണ് കേസ് എടുത്തത്.

ഏഴു മാസം മുൻപാണ് ഷാരോണിൻ്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം നടന്നത്. അന്നുമുതല്‍ വീട്ടുകാരുമായി സംസാരിക്കാനും മറ്റും അനുവദിക്കാറില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. വിവാഹത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അച്ഛൻ പറഞ്ഞു.

Advertisment