/sathyam/media/media_files/2025/08/22/womens-team-india-2025-08-22-15-27-43.jpg)
തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ബംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ നടത്താന്‍ ഐസിസി തീരുമാനിച്ചു. ഇതോടെയാണ് തിരുവനന്തപുരത്തിനു വേദി നഷ്ടമായത്.
മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ക്ലിയറന്‍സ് നേടിയെടുക്കാന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെയാണ് ഐസിസി വേദി മാറ്റം പ്രഖ്യാപിച്ചത്.
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിനു നല്‍കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ബംഗളൂരുവിലെ വേദി മാറ്റാന്‍ ഐസിസി തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വേദി മാറ്റം.