New Update
/sathyam/media/media_files/2025/11/21/ibrahim-mahamas-workshop-2025-11-21-21-05-23.jpeg)
കൊച്ചി: ഘാന കലാകാരനായ ഇബ്രാഹിം മഹാമയുടെ നേതൃത്വത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്) സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തുടക്കമായി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലേക്ക് ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ അല്ലെങ്കില്‍ ബിരുദധാരികളെ ക്ഷണിക്കുന്നു.
മട്ടാഞ്ചേരിയിലെ ആനന്ദ് വെയര്‍ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇന്‍സ്റ്റാഗ്രാം ബയോയിലെയും വെബ്സൈറ്റിലെയും (kochimuzirisbiennale.org) ഗൂഗിള്‍ ഫോം പൂരിപ്പിച്ച് https://forms.gle/QvcGw29snv9L7oc69 എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് മുന്നോടിയായി കെ.ബി.എഫിന്‍റെ എ.ബി.സി ആര്‍ട്ട് റൂം ആണ് ശില്‍പശാല നടത്തുന്നത്.
ബിനാലെ ആറാം ലക്കത്തില്‍ ഇബ്രാഹിം മഹാമ തയ്യാറാക്കുന്ന 'പാര്‍ലമെന്‍റ് ഓഫ് ഗോസ്റ്റ്സ്' എന്ന പ്രതിഷ്ഠാപനത്തിന്‍റെ ഭാഗമാണ് ഈ വര്‍ക്ഷോപ്. ബസാര്‍ റോഡില്‍ നടക്കുന്ന പരിപാടി ഡിസംബര്‍ 5 വരെ തുടരും. ഓര്‍മ, അധ്വാനം, കൂട്ടായ ചരിത്രങ്ങള്‍ എന്നീ ആശയങ്ങളെ അന്വേഷിക്കുന്ന ഈ ശില്‍പശാലയില്‍ നിലവില്‍ 20 പങ്കാളികളാണുള്ളത്.
ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആര്‍ട്ട് റൂം ടീമുമായും പാര്‍ലമെന്‍റ് ഓഫ് ഗോസ്റ്റ്സ് പ്രോജക്റ്റുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കും. സന്ദീപ് ആന്‍ഡ് ഗീതാഞ്ജലി മൈനി ഫൗണ്ടേഷന്‍ (@sgmf2020) ആണ് മഹാമയുടെ ഈ പ്രോജക്റ്റിന് പിന്തുണ നല്‍കുന്നത്.
ഗോവയിലെ എച്ച്.എച്ച് ആര്‍ട്ട് സ്പേസസുമായി ചേര്‍ന്ന് പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം ഡിസംബര്‍ 12 ന് ആരംഭിച്ച് 110 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ഇത്തവണത്തെ ബിനാലെ പ്രമേയം.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us