കൊച്ചി : ലോക ഗ്ലോക്കോമ വാരാചരണത്തിന് അമൃത ആശുപത്രിയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി മാർച്ച് 15 ശനിയാഴ്ച വരെ അമൃത ആശുപത്രിയിൽ സൗജന്യ ഗ്ലോക്കോമ പരിശോധനയും, ബോധവൽക്കരണ പരിപാടികളും, ക്ലാസുകളും നടക്കും.
വാരാചരണത്തിന്റെ ഭാഗമായി ഒഫ്താൽമോളജി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഗ്ലോക്കോമ ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. അമൃത ആശുപത്രിയിൽ നടന്ന വാക്കത്തോൺ ഒഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ എസ് പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടികൾക്ക് ഒഫ്താൽമോളജി വിഭാഗം അഡീഷണൽ പ്രഫസർ ഡോ. മനോജ് പ്രതാപൻ നേതൃത്വം നൽകി