New Update
/sathyam/media/media_files/2025/10/29/mit-wpa-2025-10-29-22-09-00.jpg)
കൊച്ചി: പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റി (എംഐടി-ഡബ്ല്യുപിയു), വേൾഡ് ടെക്നോളജി ഗ്രൂപ്പുമായി സഹകരിച്ച് ലോക സാങ്കേതിക ഉച്ചകോടി 2025-ന് ആതിഥേയത്വം വഹിക്കും. നവംബർ 6,7 തീയതികളിലാണ് ഉച്ചകോടി.
ആഗോള സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, നയരൂപകർത്താക്കൾ, എന്നിവരുൾപ്പെടെ 25 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ ആഗോള ഉച്ചകോടി സാങ്കേതികവിദ്യ, ശാസ്ത്രം, നവീകരണം എന്നിവയിലെ മനുഷ്യൻ്റെ വൈദഗ്ധ്യത്തെ ആഘോഷിക്കുകയും വികസിപ്പിക്കുകയും ചെയ്യും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബയോടെക്നോളജി, ലൈഫ് സയൻസസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ, വിദ്യാഭ്യാസം എന്നിവയിലെ മുന്നേറ്റങ്ങൾ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ചർച്ച ചെയ്യും
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us