New Update
/sathyam/media/media_files/2025/10/09/vushu-2025-10-09-20-10-18.jpg)
തിരൂർ: മലപ്പുറത്ത് വുഷു മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. തിരൂര്‍ ഉപജില്ല സ്‌കൂള്‍ വുഷു,ജോഡോ മത്സരങ്ങള്‍ക്കിടെയാണ് സംഭവം.
Advertisment
ചെറിയപറപ്പൂര്‍ ഇഖ്‌റഅ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആദിലിനാണ് പരുക്കേറ്റത്.
കുട്ടിയുടെ കൈക്ക് രണ്ട് പൊട്ടലുകള്‍ ഉണ്ട്.അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് ഡോക്ടേഴ്‌സ് നിര്‍ദേശം.
പരുക്കേല്‍ക്കാന്‍ സാധ്യതയുള്ള മത്സരമായിട്ടുകൂടി മെഡിക്കല്‍ ടീം ഇലാതിരുന്നത് സംഘാടകരുടെ വീഴ്ചയാണ് എന്ന് അധ്യാപകര്‍ ആരോപിക്കുന്നു.
വുഷു മത്സരത്തിന് ഉപയോഗിക്കേണ്ട മാറ്റ് അല്ല ഉപയോഗിച്ചത് എന്നും ആരോപണമുണ്ട്. വീഴ്ച സംഘാടകരും സമ്മതിക്കുന്നുണ്ട്.